ദേശീയം

റ​ദ്ദാ​ക്ക​പ്പെ​ട്ട ടിക്കറ്റുകൾക്ക് പണം തി​രി​കെ ന​ൽ​കില്ലെന്ന് വിമാനക്കമ്പനികൾ 

സമകാലിക മലയാളം ഡെസ്ക്

മും​ബൈ: റ​ദ്ദാ​ക്ക​പ്പെ​ട്ട വി​മാ​ന സ​ർ​വീ​സു​കളുടെ ടിക്കറ്റ് പണം യാ​ത്ര​ക്കാ​ർ​ക്ക് തി​രി​കെ ന​ൽ​കി​ല്ലെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ. മ​റ്റ് ചാ​ർ​ജു​ക​ൾ ഈ​ടാ​ക്കാ​തെ ടിക്കറ്റ് മറ്റൊരു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​ന​ൽ​കാ​മെന്ന് കമ്പനികൾ അറിയിച്ചു. ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ സാഹചര്യത്തിലാണ് തീരുമാനം. 

ആദ്യ ഘട്ടത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത് ഏ​പ്രി​ൽ 14 വ​രെ ആയിരുന്നതിനാൽ ഇതിനുശേഷം വിമാന സർവീസുകൾ പു​ന​രാ​രം​ഭി​ക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനാൽ ടിക്കറ്റ് ബുക്കിങ് നടത്തിയിരുന്നു. 

അതേസമയം മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ അന്നുവരെയുള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്ക​പ്പെ​ട്ടു. അതിനാലാണ് ബുക്ക് ചെയ്ത ടിക്കറ്റുകൾ സംബന്ധിച്ച് വിമാനകമ്പനികൾ തിരൂമാനം അറിയിച്ചിരിക്കുന്നത്. റീ ബു​ക്കിം​ഗ് സ​മ​യ​ത്ത് നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ അ​ത് ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ചില കമ്പനികൾ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍