ദേശീയം

ഉത്തര്‍പ്രദേശില്‍ വൃദ്ധയെ വെടിവെച്ചു കൊന്നു; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ പകര്‍ത്തി നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

ത്തര്‍പ്രദേശില്‍ ഭിന്നശേഷിക്കാരന്‍ വൃദ്ധയെ വൈടിവെച്ചുകൊന്നു. രക്ഷിക്കാന്‍ ശ്രമിക്കാതെ നാട്ടുകാര്‍ വീഡിയോ പകര്‍ത്തി. ക്രൂരതയുടെ ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കാസ്ഗംഞ്ച് ജില്ലയിലെ ഹോല്‍ദെല്‍പൂരിലാണ് സംഭവം നടന്നത്. കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ചവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. 

62കാരിയായ ജാംവതിയാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്തിരുന്ന ജാംവതതിയുടെ അരികിലെത്തിയ മോനു എന്നയാളാണ് ക്ലോസ് റേഞ്ചില്‍ നിറയൊഴിച്ചത്. 

നിലത്തുവീണ ജാംവതിയെ  മോനു വീണ്ടും വെടിവയ്ക്കുന്നും നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നേ സ്ത്രീ മരിച്ചു. 

ഭര്‍ത്താവ് മരിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ജാംവതിയുടെ വീട് പിടിച്ചെടുക്കാന്‍ മോനു ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്