ദേശീയം

കോവിഡ് ബാധിതർ അടുത്തുണ്ടെങ്കിൽ വിവരമറിയിക്കും, ആവശ്യമെങ്കിൽ പരിശോധനയും; അഞ്ച് കോടി ഡൗൺലോഡ് പിന്നിട്ട് ആരോഗ്യസേതു ആപ്പ് 

സമകാലിക മലയാളം ഡെസ്ക്


പ്രിൽ 14 ന് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന 21 ദിവസത്തെ ലോക്ഡൗൺ നീട്ടിക്കൊണ്ടുള്ള തീരുമാനം അറിയിച്ചതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട ഒന്നായിരുന്നു ജനങ്ങളെല്ലാം ആരോ​ഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം എന്നത്. ഇതേത്തുടർന്ന് വ്യാപകമായി ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പിൽ ഇപ്പോൾ അഞ്ച് കോടിയിലധികം ഉപഭോക്താക്കളുണ്ട്. പ്രധാനമന്ത്രി പറഞ്ഞതിനുശേഷം ആപ്പ് ഡൗൺലോഡ് ചെയ്തത് ഏകദേശം 40 മില്ല്യൺ ആളുകളാണ്. ആളുകളുടെ ലൊക്കേഷൻ ഡാറ്റ ഉപയോ​ഗിച്ച് നിങ്ങൾ ഒരു കോവിഡ് 19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ ഈ ആപ്പ് സഹായിക്കും എന്നതാണ് പ്രധാന ​ഗുണം. 

കോവിഡ് 19 രോ​ഗബാധിതനാണോ എന്ന് സ്വയം തിട്ടപ്പെ‌ടുത്താനും രോ​ഗബാധ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാനും ഈ ആപ്പ് വഴി സാധിക്കും. അതേസമയം ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് പല ആരോപണങ്ങളും സൈബർ വിദ​ഗ്ധർ ഉയർത്തിയിട്ടുണ്ട്. 

ആൻഡ്രോയിഡ് സ്മാർട് ഫോണുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോണുകൾക്കായുള്ള ആപ്പ് സ്റ്റോറിലും ആരോഗ്യ സേതു ട്രാക്കിങ് ആപ്ലിക്കേഷൻ ലഭ്യമാണ്. ആപ്പ് ഡൗൺലോഡ‍് ചെയ്തുകഴിഞ്ഞാൽ ഉപഭോക്താക്കൾ ചില വിവരങ്ങൾ രേഖപ്പെടുത്തണം. ഏതെങ്കിലും തരത്തിലുള്ള രോ​ഗലക്ഷണങ്ങൾ ഉള്ളവരാണോ? കോവിഡ് 19 രോ​ഗബാധിതരുമായി ഇടപഴകിയിട്ടുണ്ടോ തുട‌ങ്ങിയ വിവരങ്ങൾ നൽകണം. പുകവലിക്കാറുണ്ടോ എന്നതുമുതൽ അന്തർദേശീയ തലത്തിൽ നടത്തിയ യാത്രകളുടെ വിവരങ്ങൾ വരെ ഇവിടെ നൽകേണ്ടതുണ്ട്. ആളുകളെ വിലയിരുത്താനായി ഐസിഎംആർ തയ്യാറാക്കിയ സങ്കീർണമായ ഈ ചാർട്ട് കൊണ്ട് ചാറ്റ് പോലുള്ള ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾ സുരക്ഷിതരാണോ അതോ രോഗബാധയ്ക്കുള്ള സാധ്യതയുണ്ടോ ഉടൻ പരിശോധിക്കപ്പെടേണ്ടതുണ്ടോ എന്ന് മനസ്സിലാക്കുകയാണ് ചെയ്യുന്നത്. 

ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കുചെയ്യാൻ സഹായിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്യും. ഇതുവഴിയാണ് രോ​ഗബാധിതരായ ആരെങ്കിലും നിങ്ങൾക്കരികിലുണ്ടോ എന്ന വിവരം നൽകുന്നത്. ഉപഭോക്താവിന് അടുത്തായിരുന്ന ആരെങ്കിലും 10 ദിവസത്തെ കാലയളവിൽ കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തിയിട്ടുണ്ടോ എന്നും ആപ്പ് അറിയിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി