ദേശീയം

പിസാ ഡെലിവറി ബോയ്ക്ക് കോവിഡ്; 72 കുടുംബങ്ങള്‍ ക്വാറന്റൈനില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പിസാ ഡെലിവറി ബോയ്ക്ക് കോവിഡ്. ഇദ്ദേഹത്തിന്റെ വീടിന് ചുറ്റുമുളള 72 കുടുംബങ്ങളോട് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.ഡല്‍ഹിയില്‍ ഇതുവരെ 1578 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 12000 കടന്നു. 12380 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. 414 പേര്‍ രോഗം ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.  മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍. 2916 പേരാണ് സംസ്ഥാനത്ത് രോഗബാധിതര്‍. മധ്യപ്രദേശില്‍ 987 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1242 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ