ദേശീയം

ലുധിയാന എസിപി കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ലുധിയാന അസിസറ്റന്റ് കമ്മീഷണറാണ് ചികിത്സയിലിരിക്കേ മരിച്ചത്.

ലുധിയാന അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കോഹ്‌ലിയാണ് മരിച്ചത്. ലുധിനായ എസ്പിഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചതെന്ന് ലുധിയാന ജില്ലാ ഭരണകൂടം അറിയിച്ചു. 

വെളളിയാഴ്ച ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രി പൂട്ടി. ഒരു സ്ത്രീക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. കൊറോണ വൈറസ് സ്ഥിരീകരിച്ച സ്ത്രീയുമായി അടുത്തിടപഴകിയ 16 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 

ഇതിന് പുറമേ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍ അടക്കം 126 പേരോട് നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചാബില്‍ 202 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി