ദേശീയം

റോഡില്‍ വരിവരിയായി നിര്‍ത്തി, പിന്നീട് ഏത്തമിടീക്കലും വ്യായാമ മുറകളും; നിയന്ത്രണം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, നിയന്ത്രണങ്ങള്‍ ലംഘിച്ച നിരവധി വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുളള നിയന്ത്രണങ്ങളാണ് സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്വകരിക്കുന്നത്. നിരവധി അറസ്റ്റ് ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ നിയന്ത്രണം ലംഘിച്ചവര്‍ക്കെതിരെ ഇന്‍ഡോര്‍ പൊലീസ് സ്വീകരിച്ച നടപടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിയന്ത്രണം ലംഘിച്ച ഒരുപറ്റം ആളുകളെ റോഡില്‍ വരിയായി നിര്‍ത്തിയാണ് ശിക്ഷ നല്‍കിയത്. ഏത്തമിടീച്ചും വിവിധ വ്യായാമ മുറകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുമാണ് പൊലീസിന്റെ ശിക്ഷാ രീതി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു