ദേശീയം

മലയാളി നഴ്‌സുമാര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ സാധിക്കില്ല; കേരള ഹൗസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി നഴ്‌സുമാര്‍ക്ക് ക്വാറന്റൈനന്‍ സൗകര്യം ഒരുക്കാന്‍ സാധിക്കില്ലെന്ന് കേരള ഹൗസ്. ജീവനക്കാരുടെ കുറവും കാന്റീന്‍ പ്രവര്‍ത്തിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ആവശ്യം കേരള ഹൗസ് നിഷേധിച്ചത്. ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷനാണ് ആവശ്യം ഉന്നയിച്ചത്. 

നിരവധി മലയാളി നഴ്‌സുമാരാണ് ഡല്‍ഹിയില്‍ ജോലി ചെയ്യുന്നത്. നിലവില്‍ അറുപതോളം നഴ്‌സുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

പലരും വൃത്തിഹീനമായ ചുറ്റുപാടിലാണ് താമസിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.  ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ കത്തു മുഖേന കേരള ഹൗസിനോട് ആവശ്യം ഉന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

അറസ്റ്റിനെ എതിർത്തു കൊണ്ടുള്ള കെജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം