ദേശീയം

ഡൽഹി സിആര്‍പിഎഫ് ക്യാമ്പിലെ എട്ട് പേർക്ക് കൂടി കോവിഡ്; വൈറസ് ബാധിതർ 32 ആയി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹി സിആര്‍പിഎഫ് ക്യാമ്പില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ക്യാമ്പില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 32 ആയി. സൈനികര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി മയൂർ വിഹാറിലെ ക്യാമ്പ് അടച്ചു. മയൂര്‍ വിഹാര്‍ ഫേസ് മൂന്ന് ക്യാമ്പിലെ 24 ജവാന്മാര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ക്യാമ്പ് അടച്ച് 350 പേരെ കരുതല്‍ നിരീക്ഷണത്തിലാക്കി. ഇതില്‍ മൂന്ന് മലയാളികളുണ്ട്. ജവാന്മാരില്‍ കുറച്ചു പേരെ ചാവ്‌ല ഐടിബിപി ക്യാമ്പിലേക്ക് മാറ്റി. 25 ദിവസം മുമ്പ് അവധി കഴിഞ്ഞെത്തിയ ജവാനില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്.

കരുതല്‍ നിരീക്ഷണത്തിലുള്ളവരുടെ പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായാണ് ക്യാമ്പ് അടച്ചതെന്ന് സിആര്‍പിഎഫ് ഐജി രാജു ഭാര്‍ഗവ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി