ദേശീയം

പ്രവാസികളെ നാട്ടിലെത്തിക്കൽ : കരട് രൂപരേഖ തയ്യാറാക്കി കേന്ദ്രം ; മുൻ​ഗണന ഈ വിഭാ​ഗങ്ങൾക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളെ നാട്ടിൽ തിരികെ എത്തിക്കാൻ നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണനാ പട്ടികയുടെ കരട് സര്‍ക്കാര്‍ തയ്യാറാക്കി. പ്രവാസികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില ക്രമീകരണങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.  

തിരികെ എത്തിക്കേണ്ടവരുടെ പട്ടിക വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളായിരിക്കും തയ്യാറാക്കുക. ഈ പട്ടിക തയ്യാറാക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിക്കും.കേന്ദ്രസർക്കാരിന്റെ മുൻ​ഗണനാപട്ടിക അനുസരിച്ച് ഗള്‍ഫ് മേഖലയിലുള്ള പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെ ആയിരിക്കും ആദ്യം തിരിച്ചെത്തിക്കുക. പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് പാവപ്പെട്ട തൊഴിലാളികളെ ആദ്യം കൊണ്ടുവരുന്നത്.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് രണ്ടാമത് പരിഗണന നല്‍കുന്നത്. ഏകദേശം 40000 ത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷം ഇവരെ ഇവിടെ എത്തിച്ച ശേഷം ക്വാറന്റൈന്‍  ചെയ്യണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍