ദേശീയം

ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പൊലീസിനെ കുത്തി, പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് നേരെ വധ ശ്രമം. പൊലീസുകാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച് തീ കൊളുത്താനായിരുന്നു ശ്രമം. മഹാരാഷ്ട്രയിലെ സൊലാപൂരിലാണ് സംഭവം. കേസില്‍ 45കാരനായ അര്‍ജുന്‍ സിങ് യാദവെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. വഴിയരികില്‍ കൂടി നിന്ന ജനങ്ങളോട് വീട്ടില്‍ പോകണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു പൊലീസുകാരന്‍. ഈ സമയത്ത് കാറിലെത്തിയ അര്‍ജുന്‍ സിങ് പൊലീസുകാരനെ അസഭ്യം പറയുകയും സഹോദരന്റെ ഹോട്ടലില്‍ പരിശോധന നടത്തിയതിനെ ചൊല്ലി തര്‍ക്കിക്കുകയും ചെയ്തു.

പൊലീസുകാരനില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞ ഇയാള്‍ കോണ്‍സ്റ്റബിളിനെ മുറിവേല്‍പ്പിച്ചു. ബ്ലേഡ് കൊണ്ട് ഇയാള്‍ പൊലീസുകാരന്റെ മുഖത്തും കൈയിലും മുറിവാക്കി. കാറില്‍ കരുതിയ പെട്രോള്‍ ഒഴിക്കുകയും ചെയ്തു. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ യുവാവിനെ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''