ദേശീയം

19 ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് പന്ത്രണ്ട് ലക്ഷത്തിലധികം ബില്‍; സ്വകാര്യ ആശുപത്രിക്കെതിരെ നടപടി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി. ആശുപത്രിയിലെ കോവിഡ് ചികിത്സ ആരോഗ്യവകുപ്പ് റദ്ദാക്കി. ചെന്നൈയിലെ ബിവെല്‍ എന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് നടപടി. 

കൊറോണ വൈറസ് ബാധിതനായ രോഗിയെ 19 ദിവസം ചികിത്സിച്ചതിന് പന്ത്രണ്ട് ലക്ഷം രൂപയിലധികം ബില്‍ തുകയാണ് ഈടാക്കിയത്. ഇതേക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെയാണ് ആശുപത്രിയില്‍ കോവിഡ് ചികിത്സ നടത്താനുള്ള അനുമതി റദ്ദാക്കിയത്. 

നേരത്തെ കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്കുള്ള ചികിത്സാ നിരക്കുകള്‍ സര്‍ക്കാര്‍ ചിട്ടപ്പെടുത്തിയിരുന്നു. തുടര്‍പരാതികള്‍ ഉണ്ടായാല്‍ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചുരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു