ദേശീയം

അയോധ്യ ഭൂമിപൂജ ചടങ്ങിലേക്ക് അഡ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ക്ഷണമില്ല; ഫോണില്‍ വിളിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്, വിവാദം

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: രാമക്ഷേത്ര ഭൂമിപൂജ ചടങ്ങിലേക്ക് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയേയും ക്ഷണിക്കാത്തത് വിവാദമാകുന്നു. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ രാമജന്‍മഭൂമി പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്ന അഡ്വാനിയെയും ജോഷിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. 

വിവാദത്തിന് പിന്നാലെ ഇരു നേതാക്കളെയും ക്ഷണിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ഫോണിലൂടെ ക്ഷണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയേയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

ബാബാറി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസില്‍ അഡ്വാനിയും ജോഷിയും ഉമ ഭാരതിയും പ്രതികളാണ്. കഴിഞ്ഞ ആഴ്ച ലഖ്്‌നൗവിലെ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അഡ്വാനി, തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു