ദേശീയം

ഉറങ്ങുന്നതിനിടയില്‍ പാന്റിനുളളിലേക്ക് ഇഴഞ്ഞുകയറി മൂര്‍ഖന്‍; പേടിച്ച് വിറച്ച് അനങ്ങാതെ കിടന്നത് ഏഴു മണിക്കൂര്‍, പിന്നെ സംഭവിച്ചത്‌ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉറങ്ങുന്നതിനിടെ പാന്റിനുളളിലേക്ക് വിഷ പാമ്പ് നുഴഞ്ഞുകയറിയതിനെ തുടര്‍ന്ന് ജീവിതത്തിനും മരണത്തിനും ഇടയില്‍ യുവാവ് തളളിനീക്കിയത് മണിക്കൂറുകള്‍. രാത്രി ഉറങ്ങുന്നതിനിടെ മൂര്‍ഖന്‍ പാമ്പാണ് പാന്റിനുളളിലേക്ക് നുഴഞ്ഞുകയറിയത്. തുടര്‍ന്ന് മണിക്കൂറുകളോളമാണ് യുവാവ് അനങ്ങാതെ കിടന്നത്. തുടര്‍ന്ന് രാവിലെ പാമ്പ് വിദഗ്ധന്‍ എത്തിയാണ് യുവാവിനെ രക്ഷിച്ചത്.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. വൈദ്യുതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് തൊഴിലാളികള്‍ക്ക് ഒപ്പം എത്തിയതാണ് യുവാവ്. ജോലി കഴിഞ്ഞ് രാത്രിയില്‍ അംഗന്‍വാടിയില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. 

രാത്രിയില്‍ ഉറങ്ങുന്നതിനിടെ യുവാവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ധരിച്ച ജീന്‍സ് പാന്റിനുളളില്‍ എന്തൊ ഇഴയുന്നതായി സംശയം തോന്നിയ യുവാവ്  നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. പാമ്പ് വിദഗ്ധന്‍ രാവിലെ മാത്രമേ സ്ഥലത്ത് എത്തുകയുളളൂ എന്ന് അറിഞ്ഞ യുവാവ് പേടിച്ച് വിറച്ച് ഏഴുമണിക്കൂര്‍ നേരമാണ് അനങ്ങാനെ കിടന്നത്. 

തുടര്‍ന്ന് രാവിലെ സ്ഥലത്തെത്തിയ പാമ്പ് വിദഗ്ധന്‍ വിദഗ്ധമായി പാമ്പിനെ പുറത്ത് എടുക്കുകയായിരുന്നു. യുവാവിന് കടിയേല്‍ക്കാതെയിരിക്കാന്‍ പാന്റ് ശ്രദ്ധാപൂര്‍വ്വം കീറിയാണ് പാമ്പിനെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്