ദേശീയം

'ഞാന്‍ സരയുവിന്റെ തീരത്തുണ്ടാവും' ; അയോധ്യയിലെ ഭൂമി പൂജയില്‍ പങ്കെടുക്കാനില്ലെന്ന് ഉമാ ഭാരതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബുധനാഴ്ച അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര നിര്‍മാണ ഭൂമീപൂജയില്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ഉമാഭാരതി ട്വീറ്റ് ചെയ്തു.

അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ബിജെപി നേതാക്കളെക്കുറിച്ച്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ഉമാഭാരതി പറഞ്ഞു. അതുകൊണ്ട് ചടങ്ങില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് രാമജന്മഭുമി ന്യാസിനോട് ഉമാഭാരതി അഭ്യര്‍ഥിച്ചു. ചടങ്ങു നടക്കുമ്പോള്‍ താന്‍ സരയൂ നദിയുടെ തീരത്ത് ഉണ്ടാവുമെന്ന് അവര്‍ പറഞ്ഞു.

താന്‍ ഏതെങ്കിലും കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടാവാം. അതുകൊണ്ട് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്കു വരുന്നില്ല. ഇവരെല്ലാം മടങ്ങിയതിനു ശേഷമേ താന്‍ രാംലല്ല സന്ദര്‍ശിക്കൂവെന്ന് ഉമാഭാരതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു