ദേശീയം

യെദ്യൂരപ്പയുടെ ഓഫീസിലെ ആറ് ജീവനക്കാര്‍ക്ക് കോവിഡ്‌

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആറ് അംഗങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

യെദ്യൂരപ്പയുടെ മകള്‍ പത്മാവതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി പ്രാഥമികമായും സെക്കന്ററിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ  എല്ലാ സ്റ്റാഫ് അംഗങ്ങളും ഔദ്യോഗിക വസതിയിലുള്ള ജീവനക്കാരുടെയും പരിശോധന നടത്തിയിരുന്നു. ഇതില്‍ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഗണ്‍മാന്‍, കുക്ക്,  ഡ്രൈവര്‍, വീട്ടുജോലിക്കാരി, ഒരു പൊലീസുകാരനുമാണ് രോബാധിതര്‍.

മുഖ്യമന്ത്രിയും മകളും മണിപ്പാല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗം സ്ഥീരീകരിച്ചവരെസമീപത്തെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും അണുവിമുക്തമാക്കുകയും ചെയ്തു. മറ്റുളളവരുടെ പരിശോധനാഫലം കാത്തിരിക്കുകയാണ്.

ഇന്നലെയാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം യെദ്യൂരപ്പ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു