ദേശീയം

കോവിഡ് ബാധിതര്‍ 19 ലക്ഷം കടന്നു, ഇന്നലെയും അരലക്ഷത്തിലേറെ രോഗികള്‍, മരണം 857

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 52,509 പേര്‍ക്ക്. 857 പേര്‍ സമയത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം 19 ലക്ഷം കടന്നു. 39,795 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ കോവിഡ് ബാധിതകരുടെ എണ്ണം പതിനെട്ടു ലക്ഷം കടന്നത്. ഇന്ന് അത് 19,08,254 ആയി. നിലവില്‍ 5,86,244 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 12,82,215 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് കോവിഡ് മൂലം ജീവന് നഷ്ടമാവുന്നവരുടെ എണ്ണം മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. 2.08 ശതമാനമാണ് ഇന്ത്യയിലെ മരണ നിരക്ക്. രോഗമുക്തി നിരക്ക് 67.19 ശതമാനം.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 6,19,652 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.

മഹരാഷ്ട്രാ തന്നെയാണ് രോഗവ്യാപനത്തില്‍ മുന്നില്‍. 4,50,196 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 2,63,222 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ സമീപ ദിവസങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവുണ്ടായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'