ദേശീയം

സരയൂ നദിയില്‍ ബോട്ട് മുങ്ങി അഞ്ച് മരണം; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പൂര്‍: സരയൂ നദിയില്‍ ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ രാത്രിയോടെയാണ് ബോട്ട് മറിഞ്ഞത്. സംഭവസ്ഥലത്തെത്തി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് ദുരിതാശ്വാസമായി നാല് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.  ആളുകളുമായി പോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്്. മൂന്ന് കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചക്കിമസോദിയയില്‍ നിന്ന് തേലിയക്കല ഗ്രാമത്തിലേക്ക് പോകുന്ന ബോട്ടാണ് മറിഞ്ഞത്. കവിഞ്ഞൊഴുകുന്ന നദിയില്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു