ദേശീയം

ഇറച്ചിക്കത്തി കൊണ്ട് മിന്നത്തിനെ വെട്ടി, തടഞ്ഞ ഭര്‍ത്താവിനെയും കൊന്നു ; കൊല നടത്തിയത് കുട്ടികള്‍ക്ക് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി : ഡല്‍ഹിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന യുവദമ്പതികളെ കൊലപ്പെടുത്തി. കുട്ടികളുടെ കണ്‍മുമ്പില്‍ വെച്ചാണ് മാതാപിതാക്കളെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. മോട്ടോര്‍ മെക്കാനിക് മുഹമ്മദ് ഹാഷിം (28), ഭാര്യ മിന്നത്ത് ഖദൂണ്‍ (25) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹി നരേലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ ദാരുണ സംഭവം നടന്നത്. 

കൊലപാതകം നടത്തിയ അയല്‍വാസിയും ഓട്ടോഡ്രൈവറുമായ മുഹമ്മദ് മുസ്താഖ് (50) പിന്നീട് വിഷം കഴിച്ചു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മുഹമ്മദ് ഹാഷിമിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടന്ന മിന്നത്തിനെ ഇറച്ചി കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച ഹാഷിമിനും ഗുരുതരമായി വെട്ടേറ്റു. വൈകാതെ രക്തം വാര്‍ന്നു മരിക്കുകയായിരുന്നു. 

സംഭവത്തിനു ശേഷം വീട്ടിലെത്തിയ മുസ്താഖ് കുളിച്ച് വസ്ത്രം മാറി ടെറസില്‍ ഒളിച്ചിരുന്നു. പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യില്‍ കരുതിയ വിഷം എടുത്ത് കഴിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. 

അയല്‍വാസികളായ മുസ്താഖും ഹാഷിമും നിസാരകാര്യങ്ങളുടെ പേരില്‍ നിരന്തരം തര്‍ക്കിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ദമ്പതികളുടെ വാഹനം പ്രതിയുടെ ഓട്ടോറിക്ഷയില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു. 
ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഹാഷിം രണ്ട് വര്‍ഷം മുന്‍പാണ് നരേലയില്‍ താമസമാക്കിയത്. കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് നാലും രണ്ടും വയസ്സും പ്രായമുള്ള കുട്ടികളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം