ദേശീയം

'അസംബന്ധവും അശ്ലീലവും': രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് ജാമ്യാപേക്ഷ തളളിയത്. രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക എന്നും കോടതി ചോദിച്ചു.  

രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരമുളള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് നേരത്തെ ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു. തുടര്‍ന്നാണ് രഹ്‌ന സുപ്രിംകോടതിയെ സമീപിച്ചത്. കുട്ടികളുടെ ജീവിതത്തില്‍ അമ്മയ്ക്കുള്ള സ്വാധീനം വിശദീകരിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നടപടി. 

അമ്മയ്ക്ക് പകരമാവാന്‍ മറ്റൊന്നില്ലെന്നും അമ്മയില്‍ നിന്ന് കിട്ടുന്ന പാഠങ്ങളാണ് കുട്ടികളുടെ ജീവിതത്തില്‍ അടിത്തറ പാകുന്നതെന്നും നിരീക്ഷിച്ച് കൊണ്ടാണ് ഹൈക്കോടതി രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്.മാതൃത്വത്തിന് മഹനീയ സ്ഥാനമാണ് സമൂഹം കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. കുട്ടിക്ക് ലോകത്തിലേക്കുള്ള ജാലകം അവന്റെ അമ്മയാണ്. കുട്ടികളുടെ ജീവിതവും ധാര്‍മിക വീക്ഷണവും രൂപപ്പെടുത്തുന്നതില്‍ അമ്മയ്ക്ക് വലിയ പങ്കുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ചൂടല്ലേ... അല്‍പം സംരക്ഷണം കണ്ണിനും ആകാം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍