ദേശീയം

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്


വിജയവാഡ: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. ഈയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് വെങ്കിടേശ്വര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തെ മറ്റൊരു പുരോഹിതന് കോവിഡ്  സ്ഥീരീകരിച്ച സാഹചര്യത്തില്‍ പകരം ഡ്യൂട്ടിക്കെത്തിയതായിരുന്നു ഇദ്ദേഹം. നേരത്തെ കോവിഡ് ബാധിച്ച പുരോഹിതന്‍ ജൂലായ് 20 ന് മരിച്ചിരുന്നു

ലോക്ക്ഡൗണിനെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട ക്ഷേത്രം ജൂലൈ 11നാണ് വീണ്ടും തുറന്നത്. ഇതുവരെ ക്ഷേത്രത്തിലെ 170 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുതിര്‍ന്ന പൂജാരിയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു