ദേശീയം

മഹാരാഷ്ട്രയിലും ആന്ധ്രയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഇന്ന് മാത്രം പതിനായിരത്തിലേറെ പേര്‍ക്ക് രോഗം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും 24 മണിക്കൂറിനിടെ പതിനായിരത്തിലധികം പേര്‍ക്ക് കോവിഡ്. മഹാരാഷ്ട്രയില്‍ 10,483 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 10,171 പേര്‍ക്കാണ് രോഗം ബാധിച്ചത്. 

ഇന്ന് 300 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 17,092 ആയി. 

മഹാരാഷ്ട്രയിലെ മൊത്തം രോഗികളുടെ എണ്ണം 4,90262 ആണ്. ഇതില്‍ 1,45,582 ആക്ടീവ് കേസുകളുണ്ട്. 3,27,281 പേര്‍ക്കാണ് രോഗ മുക്തി. 

ആന്ധ്രയില്‍ ഇന്ന് 89 പേരാണ് മരിച്ചത്. സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ ഇതോടെ 1,842 ആയി. 

2,06,960 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 84,654 ആക്ടീവ് കേസുകളാണ്. 1,20,464 പേര്‍ക്കാണ് രോഗ മുക്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,594 പേര്‍ക്കാണ് രോഗമുക്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!