ദേശീയം

സിനിമാ സെറ്റില്‍ 65 വയസിനു മുകളിലുള്ളവര്‍ക്ക് വിലക്ക്; മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിനിമാ ഷൂട്ടിങ് സെറ്റുകളില്‍ അറുപത്തിയഞ്ചു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനത്തെ മറ്റു പൗരന്മാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്കു വിധേയമായി 65 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും സെറ്റുകളിലെത്താമെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

കോവിഡ് വ്യാപനത്തിന്‍െ പശ്ചാത്തലത്തിലാണ് സെറ്റുകളില്‍ 65 വയസിനു മുകളിലുള്ളവരെ വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെ ചോദ്യം ചെയ്ത് മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടന്‍ പ്രമോദ് പാണ്ഡെയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്.

പ്രായമായ മറ്റുള്ളവര്‍ക്കുള്ള ആരോഗ്യ നിര്‍ദേശങ്ങള്‍ അനുസരിച്ച് സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സെറ്റുകളില്‍ എത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉപജീവനത്തിനായി ജോലി ചെയ്യുന്നവരെ വിലക്കാന്‍ എങ്ങനെ സര്‍ക്കാരിനാവുമെന്ന് കോടതി ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ