ദേശീയം

വൃദ്ധയായ സ്ത്രീയെ ചവിട്ടിവീഴ്ത്തി, വീണ്ടും വീണ്ടും മര്‍ദനം; നടുക്കുന്ന ദൃശ്യങ്ങള്‍, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്‌രാജ്:  സര്‍ക്കാര്‍ ആശുപത്രിക്കു പുറത്ത് വൃദ്ധയായ സ്ത്രീയെ ക്രൂരമായി മര്‍ദിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. ഇയാള്‍ സ്ത്രീയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ രോഷമാണ് സംഭവത്തിനെതിരെ ഉയര്‍ന്നത്.

ആശുപത്രിക്കു പുറത്ത് കിടന്ന വൃദ്ധയായ സ്ത്രീയെ സഞ്ജയ് മിശ്ര എന്ന സുരക്ഷാ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇയാള്‍ സ്ത്രീയെ ആവര്‍ത്തിച്ച് ചവിട്ടുന്നുണ്ട്. ചവിട്ടുകൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെ വീണ്ടും ചവിട്ടിവീഴ്ത്തുകയാണ് ഗാര്‍ഡ്.

വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് അധികൃതര്‍ നടപടിയെടുത്തത്. സ്ത്രീയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വീടോ ബന്ധുക്കളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷാ ജീവനക്കാരനെ നിയോഗിച്ച ഏജന്‍സിയെ ആശുപത്രി അധികൃതര്‍ കരിമ്പട്ടികയില്‍ പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി