ദേശീയം

പത്തുവയസുകാരനെ തലകീഴായി കെട്ടിത്തൂക്കി; നാട്ടുകാർ നോക്കി നിൽക്കെ ക്രൂരമായി മർദ്ദിച്ച് പിതാവ് (വീ‍ഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്നോ: നാട്ടുകാർ കാൺകെ മകനെ  തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ക്രൂരത നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം. വീടിന്​ പുറത്ത്​ മകനെ കയർ കൊണ്ട് കെട്ടിത്തൂക്കിയിട്ട് അയൽക്കാരുടെ മുന്നിലിട്ടായിരുന്നു മർദ്ദനം.

മർദ്ദനത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടുക്കുന്ന വാര്‍ത്ത
പുറംലോകം അറിഞ്ഞത്. അവൻ ഒരു കുട്ടിയാണ്, അവനെ മർദ്ദിക്കരുതെന്ന് നാട്ടുകാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.  കൂടിനിന്നവരിലൊരാൾ ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപെട്ട പൊലീസ്​ പിതാവിനെ കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ പ്രതി കുറ്റം സമ്മതിച്ചിട്ടില്ലെന്നും മദ്യലഹരിയിലായിരുന്നെന്നുമാണ് പറഞ്ഞതെന്ന് പൊലീസ് പറയുന്നു. 

കുറച്ചു ദിവസങ്ങളായി വീട്ടില്‍ വഴക്കായിരുന്നു എന്നും, നാലുദിവസം മുമ്പ് വഴക്കിനെ തുടര്‍ന്ന് പ്രതിയുടെ ഭാര്യ പിണങ്ങിപ്പോകുകയും ചെയ്തെന്നും പൊലീസ് പറയുന്നു. മൂന്നു കുട്ടികളാണ് ഇയാള്‍ക്കുള്ളത്. ഇതിലെ മൂത്തകുട്ടിയെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്.

ക്രൂരമര്‍ദ്ദനത്തിന്‍റെ വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ യുപി പൊലീസ് കേസെടുക്കുന്ന രണ്ടാമത്തെ കേസാണിത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് ഒരു വൃദ്ധ ക്രൂരമർദ്ദനിത്തിന് ഇരായയിരുന്നു.  ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്നായിരുന്നു മർദ്ദനത്തിന് പിന്നിൽ.ഇയാള്‍ സ്ത്രീയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ രോഷമാണ് സംഭവത്തിനെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി