ദേശീയം

എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു; മണിപ്പൂരില്‍ അധികാരം നിലനിര്‍ത്തി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരിലെ രാഷ്ട്രീയ അനശ്ചിതത്വത്തിന് വിരാമാം. തിങ്കളാഴ്ച നടന്ന വിശ്വസവോട്ടെടുപ്പില്‍ ബിരേന്‍ സിങ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. പതിനാറിനെതിരെ 28 വോട്ടുകള്‍ ബിജെപി നേടി. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയിലെത്തിയില്ല.

്അവിശ്വാസപ്രമേയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. സഭാ സമ്മേളനം അവസാനിക്കുന്നതുവരെ അംഗങ്ങള്‍ സഭയിലുണ്ടാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

അറുപത് അംഗ നിയമസഭയില്‍, മൂന്ന് എംഎല്‍എമാരുടെ രാജിക്കും നാല് എംഎല്‍എമാരെ അയോഗ്യരാക്കിയതിനെയും തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജൂലൈ 28നാണ് ബിരേന്‍ സിങ് സര്‍ക്കാരിന് എതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 

ജൂണ്‍ 17ന് ആറ് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് മണിപ്പൂരില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ബിജെപി നേതൃത്വവുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചില എംഎല്‍എമാര്‍ സര്‍ക്കാര്‍ പക്ഷത്തേക്ക് തിരിച്ചെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി