ദേശീയം

കോവിഡ് മരണനിരക്ക് രണ്ടുശതമാനമായി താഴ്ന്നു, രോഗമുക്തി നിരക്ക് 70 ശതമാനം: കേന്ദ്രസര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണനിരക്ക് രണ്ടുശതമാനമായി താഴ്ന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ മൊത്തം കോവിഡ് ബാധിതരുടെ 28.66 ശതമാനം മാത്രമാണ് ചികിത്സയില്‍ കഴിയുന്നവരെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. നിലവില്‍ 15 ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. കോവിഡ് രോഗമുക്തി നിരക്ക് ഏകദേശം 70 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. 24 മണിക്കൂറിനിടെ 54,859 പേര്‍ കൂടി രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 6,34,945 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതിനേക്കാള്‍ ഒന്‍പത് ലക്ഷം മുകളിലാണ് രോഗമുക്തി നേടിയവരുടെ കണക്കുകളെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 22,15,075 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 62,064 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായി പ്രതിദിന കോവിഡ് മരണം ആയിരം കടന്നു. കഴിഞ്ഞദിവസം 1007 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ 6,34,945 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 15,35,744 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണസംഖ്യ 44,386 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം