ദേശീയം

ഹിന്ദു പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം; നിയമത്തിന് മുന്‍കാല പ്രാബല്യമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിന്ദുക്കളുടെ കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം നല്‍കുന്ന, 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന് മുന്‍കാല പ്രാബല്യമുണ്ടെന്ന് സുപ്രീം കോടതി. നിയമ ഭേദഗതി നിലവില്‍ വന്ന 2005ല്‍ ജീവിച്ചിരിപ്പില്ലാത്ത പിതാക്കന്മാരുടെ മക്കള്‍ക്കും തുല്യസ്വത്തിന് അവകാശമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന് മുന്‍കാല പ്രാബല്യമുണ്ടോയെന്ന സുപ്രധാനമായ നിയമ പ്രശ്‌നം ഉന്നയിച്ചുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് മൂന്നംഗ ബെഞ്ചിന്റെ വിധി. ''പെണ്‍മക്കള്‍ക്ക് ആണ്‍ മക്കളെപ്പോലെ തന്നെ തുല്യ അവകാശമുണ്ട്. പെണ്‍മക്കള്‍ ജീവിതകാലം മുഴുവന്‍ പെണ്‍മക്കള്‍ തന്നെയാണ്. അവര്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യാവകാശമുണ്ട്, പിതാവ് ജീവിച്ചിരുന്നാലും ഇല്ലെങ്കിലും''- ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

പെണ്‍മക്കള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശം നല്‍കുന്ന നിയമ ഭേദഗതി, അവര്‍ എന്നു ജനിച്ചു എന്നതു പരിഗണിക്കാതെ തന്നെ എല്ലാവര്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം