ദേശീയം

55 കാരന് 13 കാരിയെ കണ്ടപ്പോള്‍ 'പൂതി' ; വിവാഹത്തെ എതിര്‍ത്ത് പണിക്കാരന്‍ ; യുവാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സഹായം ചെയ്തുതരണമെന്ന ആവശ്യം നിരസിച്ചയാളെ അടിച്ചു കൊലപ്പെടുത്തി. ഡല്‍ഹിയിലെ നരേലയിലാണ് സംഭവം. കെട്ടിടം പണിയുടെ കോണ്‍ട്രാക്ടറായ അര്‍ജുന്‍ സിങാണ്, തന്റെ പണിക്കാരന്‍ കൂടിയായ യുവാവിനെ കൊലപ്പെടുത്തിയത്. 

55 കാരനായ അര്‍ജുന്‍ സിങ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സബൗലി റോഡില്‍ കെട്ടിട നിര്‍മ്മാണത്തിന്റെ കോണ്‍ട്രാക്ട് ഏറ്റെടുത്ത് ചെയ്തു വരികയാണ് ഇദ്ദേഹം. ഇവിടെ പണിക്കാരനായി എത്തിയ 48 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

പണിക്കാരനുമായി അടുത്ത അര്‍ജുന്‍ സിങ്, ഇയാളുടെ അടുത്ത ബന്ധുവായ 13 വയസ്സുള്ള പെണ്‍കുട്ടിയെയും കാണാനിടയായി. ഇതോടെ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന മോഹം അര്‍ജുന്‍ സിങില്‍ കലശലായി. ഇതിനായി സഹായിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ യുവാവ് ഇതിന് കൂട്ടാക്കിയില്ല. തിങ്കളാഴ്ച രാത്രി വീണ്ടും അര്‍ജുന്‍ സിങ് യുവാവിന് അടുത്തെത്തുകയും വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബത്തെക്കൊണ്ട് സമ്മതിപ്പിച്ചാല്‍ പാരിതോഷികമായി പണം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതിനെ എതിര്‍ത്ത യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തിന് സമ്മതിക്കില്ലെന്ന് അറിയിച്ചു.

കൂടാതെ നിങ്ങള്‍ക്ക് 55 വയസ്സായി എന്ന കാര്യം ഓര്‍മ്മ വേണമെന്നും തുറന്നടിച്ചു. ഇതോടെ പ്രകോപിതനായ അര്‍ജുന്‍ സിങ് ഇരുമ്പുവടി കൊണ്ട് യുവാവിനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. അടിയേറ്റ യുവാവ് മരിച്ചു. തുടര്‍ന്ന് സ്ഥലത്തു നിന്നും കടന്നുകളഞ്ഞ അര്‍ജുന്‍ സിങിനെ ചൊവ്വാഴ്ച പൊലീസ് പിടികൂടി. കൊലപാതകക്കുറ്റത്തിന് ഇയാളുടെ പേരില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'