ദേശീയം

ഓടുന്ന ബസിന് തീപിടിച്ചു, രണ്ട് കുട്ടികള്‍ അടക്കം അഞ്ചുപേര്‍ വെന്തുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഓടുന്ന ബസിന് തീപിടിച്ച് അഞ്ചു യാത്രക്കാര്‍ വെന്തുമരിച്ചു.മരിച്ചവരില്‍ രണ്ടു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. പൊളളലേറ്റ 27 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ദേശീയപാതയില്‍ ഹിരിയൂര്‍ താലൂക്കിലെ കെആര്‍ ഹളളിയില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 32 യാത്രക്കാര്‍ ഉണ്ടായിരുന്നു.

എന്‍ജിന്‍ തകരാറാണ് ബസിന് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ തൊട്ടടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹിരിയൂര്‍ പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ