ദേശീയം

കോവിഡ് വ്യാപനത്തിൽ ശമനമില്ലാതെ മഹാരാഷ്ട്ര; ഇന്ന് 11,813 പേർക്ക് രോ​ഗം; 413 മരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. വ്യാഴാഴ്ച 11,813 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,60,126 ആയി വർധിച്ചു. പുതിയതായി 413 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 19,063 ആയി. മഹാരാഷ്ട്ര ആരോഗ്യവകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്.

3,90,958 പേർ ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 9,115 പേർ രോഗമുക്തി നേടി. 69.8 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,49,798 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 30 ലക്ഷത്തിനടുത്ത് സാംപിളുകൾ ഇതുവരെ സംസ്ഥാന ആരോഗ്യ വകുപ്പ് പരിശോധിച്ചു. നിലവിൽ സംസ്ഥാനത്തുടനീളം 10,25,660 പേർ വീടുകളിലും 36,450 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മുംബൈയിൽ വ്യാഴാഴ്ച 1,200 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 48 മരണവും ഇന്ന് മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ മുംബൈയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ 6,988 ആയി. 1,27,571 പേർക്കാണ് രോ​ഗം ബാധിച്ചത്. 19,332 ആക്ടീവ് കേസുകൾ. 1,00,954 പേർക്കാണ് രോ​ഗമുക്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു