ദേശീയം

വീട്ട് മതിലില്‍ അപൂര്‍വ്വ അതിഥി; വെള്ള കാക്കയെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ന്ത്യയില്‍ വെള്ള കാക്കകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇപ്പോഴിതാ ഒഡീഷയില്‍ നിന്ന് ഒരു വെള്ള കാക്കയെ കണ്ടെത്തിയിരിക്കുകയാണ്. ഝാര്‍സുഗുഡയിലെ ജനവാസ കേന്ദ്രത്തില്‍ നിന്നാണ് പക്ഷിയെ കണ്ടെത്തിയത്.

ഒരു വീടിന് മുന്നില്‍ കണ്ടെത്തിയ പക്ഷിയെ നാട്ടുകാര്‍ പിടികൂടി കൂട്ടിലാക്കുകയായിരുന്നു. വീടിന്റെ മതിലില്‍ പറക്കാന്‍ സാധിക്കാത്ത വിധത്തിലാണ് കാക്കയെ കണ്ടെത്തിയത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പക്ഷിയെ കൊണ്ടുപോയി. ആരോഗ്യപരിരക്ഷ നല്‍കിയതിന് ശേഷം കാക്കയെ കാട്ടില്‍ വിട്ടയച്ചെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

 ഇന്ത്യയില്‍ അപൂര്‍വ്വമായാണ് വെള്ള കാക്കയെ കാണാന്‍ സാധിക്കുന്നത്. ഡല്‍ഹിയിലും കര്‍ണാടകയിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനിതകഘടനയിലെ മാറ്റമാണ് ഈ കാക്കകളുടെ നിറവ്യത്യാസത്തിന് കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി