ദേശീയം

ജോലി ചെയ്യുന്ന മകന്റെ പിന്നിലെത്തി, ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി ; അതിക്രൂരമായി കൊന്നു, അച്ഛൻ അറസ്റ്റിൽ ; ഞെട്ടിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: സ്വത്തു തർക്കത്തെത്തുടർന്ന് അച്ഛൻ മകനെ തലയ്ക്ക് അടിച്ചു കൊന്നു. ഏതോ ജോലിയിൽ ഏർപ്പെട്ടിരുന്ന മകനെ പിന്നിലൂടെയെത്തി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. ആന്ധാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. 

പിതാവ് വീരരാജുവാണ് നാല്പതുകാരനായ മകൻ ജൽരാജുവിനെ അതിദാരുണമായി കൊലപ്പെടുത്തിയത്.  സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. വീടിന്റെ വരാന്തയിലോ കാര്‍പാര്‍ക്കിങ് ഏരിയയിലോ ആണ് സംഭവം. സ്റ്റൂളില്‍ ഇരിക്കുന്ന മകന്‍ ജല്‍രാജുവിന്റെ അരികിലെത്തിയ വീരരാജു മകന്റെ തലയില്‍ ആഞ്ഞടിക്കുന്നു. 

തറയിലേക്ക് വീഴുന്ന മകനെ വീണ്ടും വീണ്ടും ചുറ്റിക കൊണ്ടടിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. നിലത്താകെ ചോര പരന്നൊഴുകുന്നതും കാണാം. കൊലപാതകത്തിന് ശേഷം വീരരാജു പൊലീസിന്മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം രജിസ്റ്റര്‍ ചെയ്തതായി വിശാഖപട്ടണം വെസ്റ്റ് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ വീരരാജുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം