ദേശീയം

പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി; കുറ്റക്കാരനെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യക്കുറ്റം ചെയ്തതായി സുപ്രീം കോടതി. ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതിയെയും വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പേരില്‍ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

പ്രശാന്ത് ഭൂഷണു നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് ഈ മാസം 20ന് വാദം കേള്‍ക്കുമെന്ന്, കേസില്‍ വിധി പ്രസ്താവം നടത്തിക്കൊണ്ട് ജസ്റ്റിസ് ബിആര്‍ ഗവായി പറഞ്ഞു. ജസ്റ്റിസ് ഗവായിയെക്കൂടാതെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

ദുഷ്ടലാക്കില്ലാതെ വിമര്‍ശനം ഉന്നയിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു പ്രശാന്ത് ഭൂഷണു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ കോടതിയില്‍ വാദിച്ചത്. ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടെന്ന വിമര്‍ശനം മാത്രമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും