ദേശീയം

രാജ്യത്ത് ചോദ്യങ്ങൾ ഉന്നയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ? കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ​ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദി സർക്കാർ ജനാധിപത്യ വിരുദ്ധ സർക്കാരാണെന്ന് അവർ ആരോപിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അവർ രൂക്ഷമായ വിമർശനമുന്നയിച്ചത്. 

സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് രാജ്യത്തെ ജനങ്ങൾ ഇന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. രാജ്യത്ത് ഇന്ന് സംസാരിക്കാനും എഴുതാനും ചോദ്യങ്ങൾ ഉന്നയിക്കാനും വിയോജിക്കാനും സ്വന്തം എതിരഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യമുണ്ടോ? ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ രാജ്യത്തെ ജനാധിപത്യം കോട്ടംതട്ടാതെ നിലനിർത്താനുള്ള എല്ലാ പരിശ്രമങ്ങളും പോരാട്ടവും കോൺഗ്രസ് നടത്തുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. 

സ്വാതന്ത്ര്യം ലഭിച്ച ശേഷം കഴിഞ്ഞ 74 വർഷമായി നമ്മുടെ ജനാധിപത്യ മൂല്യങ്ങൾ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവയ്ക്ക് പക്വത കൈവന്നിരിക്കുന്നു. എന്നാൽ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയാണ് സർക്കാർ നിലകൊള്ളുന്നതെന്നാണ് തോന്നുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന മറ്റൊരു പരീക്ഷണമാണിതെന്നും അവർ അവകാശപ്പെട്ടു. 

ഗാൽവാനിൽ ചൈനയുമായുണ്ടായ സംഘർഷത്തിനിടെ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് അവർ ആദരാഞ്ജലി അർപ്പിച്ചു. കോവിഡ് മഹാമാരിയെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും അതിജീവിക്കാൻ നമുക്ക് കഴിയുമെന്ന ആത്മവിശ്വാസവും സോണിയ ​ഗാന്ധി പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്