ദേശീയം

അനിയത്തിയുമായി അടുത്തിടപഴകുന്നത് കണ്ടു, ബന്ധുവിനെ യുവതിയുടെ സഹോദരന്‍ അടിച്ചു; പ്രതികാരം ചെന്നെത്തിയത് കൊലപാതകത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

ആഗ്ര: ഇരുപതു വയസ്സുള്ള ചെറുപ്പക്കാരനെ വെടിവച്ചു കൊന്ന ബന്ധു അറസ്റ്റില്‍. മുഹമ്മദ് ഫൈസന്‍ എന്നയാളാണ് അറസ്റ്റിലായത്. മുഹമ്മദ് ഹസീന്‍ ആണ് കൊല്ലപ്പെട്ടത്. ഒരാഴ്ച മുമ്പ് ഇരുവര്‍ക്കുമിടയിലുണ്ടായ ചില സംഭവങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഫൈസന്‍ തന്റെ സഹോദരിയുമായി അടുത്തിടപഴകുന്നത് കണ്ട ഹസീന്‍ ഇത് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന് ഒരാഴ്ച മുന്‍പ് നടന്ന ഈ സംഭവത്തില്‍ ഹസീന്‍ ഫൈസനെ അടിച്ചതാണ് പ്രതികാരത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.  വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. 

ഹസീന്റെ വീട്ടിലെത്തി ഇയാളെ വിളിച്ചിറക്കിയ ഫൈസന്‍ ഉടന്‍തന്നെ വെടിയുതിര്‍ക്കുകയായിരുന്നു. ഹസീനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫൈസനെ അറസ്റ്റ് ചെയ്‌തെന്നും ഇയാള്‍ക്കെതിരെ കൊലപാതകം ചുമത്തി കേസെടുത്തെത്തും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം