ദേശീയം

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി; ആളുകളെ തിരിച്ചറിയുന്നുണ്ടെന്ന് മകൻ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മകൻ ചരൺ. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ചരൺ ഇക്കാര്യം അറിയിച്ചത്. എസ്പിബിക്ക് ആളുകളെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും ചരൺ വ്യക്തമാക്കി. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചത്.

എസ്പിബി ഐസിയുവിൽ നിന്ന് എക്‌സ്‌ക്ലൂസീവ് ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ചലിക്കാൻ സാധിക്കുന്നുണ്ട്. ഡോക്ടർമാരെ തമ്പ്‌സ് അപ്പ് കാണിച്ചു. ഡോക്ടർമാരെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്- ചരൺ പറഞ്ഞു.

ഇപ്പോഴും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായം എസ്പിബി ലഭ്യമാക്കുന്നുണ്ട്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി നല്ല രീതിയിൽ ശ്വാസം എടുക്കാൻ എസ്പിബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്നും ചരൺ വീഡിയോയിൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?