ദേശീയം

13 രാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് പുന:രാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ പുനഃരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതായി വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ഓസ്്‌ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ്? ആരംഭിക്കുക. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ വിമാനകമ്പനികള്‍ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികള്‍ തിരിച്ചും സര്‍വീസ് നടത്തുമെന്ന് പുരി ട്വിറ്ററില്‍ കുറിച്ചു.

ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലന്‍ഡ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ ആരംഭിക്കാനാണ് പദ്ധതി. നിലവില്‍ യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

മാര്‍ച്ച് 23നാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. പിന്നീട് ആഭ്യന്തര സര്‍വിസുകള്‍ ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര സര്‍വിസുകള്‍ ആരംഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്