ദേശീയം

''മാതാപിതാക്കളെ മക്കള്‍ വൃദ്ധസദനങ്ങളില്‍ തള്ളുന്ന ഈ ലോകത്ത് എനിക്കു ജിവിക്കേണ്ട'; പ്രധാനമന്ത്രിക്കു കത്തെഴുതി വച്ച് പതിനാറുകാരി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

സംഭാല്‍ (ഉത്തര്‍പ്രദേശ്): പ്രധാനമന്ത്രിക്കു കത്തെഴുതിവച്ച് സ്വാതന്ത്ര്യ ദിനത്തില്‍ പതിനാറുകാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ കര്‍ഷക ദമ്പതികളുടെ മകളാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പതിനെട്ടു പേജുള്ള കത്ത് എഴുതി വച്ച് സ്വയം വെടിവച്ചു മരിച്ചത്.

കുട്ടിയുടെ സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞ ശേഷം മാതാപിതാക്കളാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. പ്രധാനമന്ത്രിയെ കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. മലിനീകരണം, അഴിമതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രിയോടു സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി കത്തില്‍ കുട്ടി എഴുതി.

പരിസ്ഥിതി മലിനീകരണം തടയാന്‍ നടപടിയെടുക്കണമെന്ന് കത്തില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച കുട്ടി ദീപാവലി സമയത്തെ പടക്ക നിരോധനം ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. ഹോളിയില്‍ രാസവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ നിറങ്ങള്‍ വിലക്കണമെന്നും ആവശ്യമുണ്ട്.

''മാതാപിതാക്കളെ മക്കള്‍ വൃദ്ധസദനങ്ങളിലേക്കു തള്ളുന്ന ഈ ലോകത്ത് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'' -കത്തില്‍ പറയുന്നു.

കത്തില്‍ ഉള്ളത് മകളുടെ അവസാനത്തെ ആഗ്രഹങ്ങള്‍ ആണെന്നും അത് പ്രധാനമന്ത്രിയുടെ പക്കല്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും പിതാവ് പറഞ്ഞു. ബബ്രാലയിലെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്നു കുട്ടി.

പതിനാലിനു രാത്രി റിവോള്‍വര്‍ കൊണ്ടു സ്വയം വെടിവച്ചാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ അന്വേഷണം നടക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. കുട്ടിയെ മാനസിക ആസ്വാസ്ഥ്യത്തിനു ചികിത്സിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി