ദേശീയം

തമിഴ്‌നാട്ടിൽ 5,995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇന്നും നൂറ് കടന്ന് മരണസംഘ്യ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 5,995 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 101 മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം  6,340 ആയി. 

5,764 പേർ ഇന്ന് രോ​ഗമുക്തി നേടിയെന്നാണ് ആരോ​ഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. 53,413 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 3,07,677 പേരാണ് ഇതുവരെ രോ​ഗം ഭേദമായി ആശുപത്രി വിട്ടത്. 

തമിഴ്നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നെത്തിയ നാല് പേരും ഉൾപ്പെടും. കേരളത്തിൽ നിന്ന് റോഡുമാർ​ഗ്​ഗം പോയ നാല് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി