ദേശീയം

ബീച്ചില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്: മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തിയ 17 പേര്‍ക്കെതിരെ കേസ്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. കെല്‍വ് ബീച്ചിലാണ് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂട്ടം കൂടുന്ന പരിപാടികള്‍ക്ക് മഹാരാഷ്ട്രയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്.

പാല്‍ഘറില്‍ ജലാശയങ്ങള്‍, നദികള്‍, ഡാമുകള്‍, വെളളച്ചാട്ടങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ജില്ലാ കളക്ടര്‍ വിലക്കിയിട്ടുണ്ട്. ഇത് ലംഘിച്ചതിനാണ് നടപടി. ഉത്തരവ് ലംഘിച്ച് ഓഗസ്റ്റ് 19ന് കെല്‍വ് ബീച്ചില്‍ പ്രീ വെഡ്ഡിംഗ് ഷൂട്ട് നടത്തിയതിനാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'