ദേശീയം

ആംആദ്മി സര്‍ക്കാരിന് എതിരായ സമരത്തിലേക്ക് അണ്ണാ ഹസാരെയെ ക്ഷണിച്ച് ബിജെപി, പുതിയ നീക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന് എതിരായ സമരത്തില്‍ അണിചേരാന്‍ അണ്ണാ ഹസാരെയെ ക്ഷണിച്ച് ബിജെപി. അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അഴിമതിയുടെ പുതിയ പേരായി മാറിക്കഴിഞ്ഞെന്ന് അണ്ണാ ഹസാരെയ്ക്ക അയച്ച കത്തില്‍ ഡല്‍ഹി ബിജെപി ഘടകം അധ്യക്ഷന്‍ ആദേശ് ഗുപ്ത ആരോപിച്ചു.

അഴിമതിക്കെതിരായ ഭരണം എന്ന പേരു പറഞ്ഞ് അധികാരത്തില്‍ വന്ന കെജരിവാള്‍ സര്‍ക്കാര്‍ എല്ലാ രാഷ്ട്രീയ ധാര്‍മികതയും കാറ്റില്‍ പറത്തുകയാണ്. ഫെബ്രുവരിയില്‍ ഉണ്ടായ ഡല്‍ഹി കലാപം ആസൂത്രണം ചെയ്തത് സര്‍ക്കാരാണെന്ന് കത്തില്‍ ആരോപിക്കുന്നു.

കത്തിനെക്കുറിച്ച് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. അഴിമതിയുടെ പേരില്‍ ബിജെപി ഭരിക്കുന്ന നഗര ഭരണകൂടങ്ങള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി പ്രചാരണം അഴിച്ചുവിട്ട ഘട്ടത്തിലാണ് ബിജെപി പുതിയ പോര്‍മുഖം തുറക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നായകനായ അണ്ണാ ഹസാരെയെ മുന്നില്‍ നിര്‍ത്തി ആംആദ്മിയെ നേരിടാനാണ് പാര്‍ട്ടി നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി