ദേശീയം

രാത്രിമുഴുവന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍; അതികഠിന പരിശ്രമം; മഹാരാഷ്ട്രയില്‍ തകര്‍ന്ന കെട്ടിടത്തിന് അടിയില്‍ നിന്ന് അഞ്ചുവയസ്സുകാരനെ രക്ഷിച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഘട്ടില്‍ തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി. രാത്രിമുഴുവന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന കുട്ടിയെ ചൊവ്വാഴ് ഉച്ചയോടെയാണ് കണ്ടെത്തിയത്. 

മഹദിലെ താരക് ഗാര്‍ഡന്‍ എന്ന അഞ്ചുനിലയുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. ഒന്‍പതുപേരെ രക്ഷപ്പെടുത്തി. പതിനെട്ട് താമസക്കാരെക്കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

നാട്ടുകാരുടെ സഹായത്താല്‍ എന്‍ഡിആര്‍എഫും പൊലീസും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവരികയാണ്. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ പൊട്ടിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. 

മുഹമ്മദ് നദീം ബംഗിയെന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടെങ്കിലും കുട്ടിക്ക് വലിയ പരിക്കുകള്‍ പറ്റിയിട്ടില്ല. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 

രക്ഷാപ്രവര്‍ത്തനം ശ്വാസമടക്കി പിടിച്ചു കണ്ടുനിന്ന നാട്ടുകാര്‍, കുട്ടിയെ പുറത്തെടുത്തപ്പോള്‍ ആര്‍പ്പുവിളിച്ചു. കുട്ടിയുടെ കുടുബത്തിലെ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഇനിയും അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്ന് കുട്ടിയുടെ അമ്മായി പറഞ്ഞു. അപകടത്തില്‍ രണ്ടുമരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍