ദേശീയം

കോവിഡ്​ നിയമം ലംഘിച്ച; ബിജെപി എം പിക്ക് ​ നിർബന്ധിത ക്വാറൻറീൻ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: കോവിഡ്​ നിയമം ലംഘിച്ച ബിജെപി നേതാവിന് ഝാർഖണ്ഡിൽ നിർബന്ധിത ക്വാറൻറീൻ. ബിജെപി എംപി​ സാക്ഷി മഹാരാജനാണ്  ക്വാറൻറീനിൽ പ്രവേശിച്ചത്. യുപിയിലെ ഉന്നാവിൽ നിന്നും ഝാർഖണ്ഡിലെ ഗിരിധീഹിൽ ഒരു പരിപാടിയിൽ പ​ങ്കെടുക്കാനായി എത്തിയതായിരുന്നു സാക്ഷി മഹാരാജ്. 

പരിപാടി കഴിഞ്ഞ്​ ധൻബാദ്​​ വഴി ഡൽഹിയിലേക്ക്​ ട്രെയിനിൽ മടങ്ങാനിരുന്ന മഹാരാജിനെ വഴിമധ്യേ ജില്ല ഭരണാധികാരികൾ തടഞ്ഞ് ക്വാറൻറീനിൽ വിടുകയായിരുന്നു. മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്ന്​ എത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നാണ്​ നിയമം​. മഹാരാജ് സന്ദർശിച്ച ശാന്തി ഭവൻ ആശ്രമത്തിലാണ്​ 14 ദിവസം ക്വാറൻറീനിൽ കഴിയേണ്ടത്​. 

സന്ദർശനത്തെ പറ്റി സംസ്​ഥാന സർക്കാറിനെ അറിയിച്ചിട്ടില്ലാത്തതിനാലാണ്​ 14 ദിവസം ക്വാറൻറീനിൽ പ്രവേശിപ്പിച്ചതെന്ന് ഡെപ്യൂട്ടി കമീഷണർ രാഹുൽ കുമാർ സിൻഹ പറഞ്ഞു. 

മുൻകൂറായി അറിയിച്ച്​ മാതാവിനെ കാണാനായി എത്തിയതായിരുന്നു താനെന്നും 14 ദിവസത്തെ ക്വാറൻറീനെക്കുറിച്ച്​ പറഞ്ഞിരുന്നെങ്കിൽ താൻ ഝാർഖണ്ഡ്​ സന്ദർശിക്കാൻ എത്തില്ലായിരുന്നുവെന്നും മഹാരാജ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സംഭവം രാഷ്​ട്രീയ വൈരാഗ്യം മൂലമാണെന്ന്​ മഹാരാജ്​ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ