ദേശീയം

സഹയാത്രികര്‍ ഉറക്കത്തില്‍; രാത്രി യാത്രയ്ക്കിടെ സ്വകാര്യബസില്‍വച്ച് യുവതിയെ ബലാത്സംഗം ചെയ്തു; ക്ലീനര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ  സ്വകാര്യ ബസില്‍ വെച്ച് യുവതിയെ ബസ് ജീവനക്കാരന്‍ ബലാത്സംഗം ചെയ്തു. ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. സഹയാത്രികര്‍ ഉറങ്ങുന്ന സമയത്താണ് യമുന എക്‌സ്പ്രസ്‌വേയില്‍ വച്ച് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഒരു ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

'ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകാനായിരുന്നു ഞാന്‍ ആ 'ഡബിള്‍ ഡെക്കര്‍' ബസില്‍ കയറിയത്. എവിടെയോ വെച്ച് (പ്രതിയായ) രവിയും ബസില്‍ കയറി. ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ബലപ്രയോഗം നടത്തിയ രവി എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതു സംഭവിക്കുമ്പോള്‍ 45 യാത്രക്കാരും ബസിലുണ്ടായിരുന്നു. പീഡനം നടക്കുമ്പോള്‍ മറ്റു യാത്രക്കാര്‍ ഉറങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

മഥുരയിലെ മന്ത് ടോള്‍ പ്ലാസയില്‍ ശനിയാഴ്ച രാവിലെ ബസ് എത്തിയപ്പോള്‍ അവര്‍ ഹെല്‍പ്‌ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് പീഡനവിവരങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് പരിശോധിച്ച പോലീസ് പ്രതിയായ ബസ് ക്ലീനറെയും ഇരയായ യുവതിയെയും ഇറക്കിയ ശേഷം ബസ് പോകാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലെ വീട്ടിലേയ്ക്ക് പോകാനായിരുന്നു യുവതി ബസില്‍ കയറിയത്. യുവതിയുടെ ബഹളം കേട്ടാണ് സംഭവം അറിഞ്ഞതെന്നാണ് ബസിലെ െ്രെഡവര്‍ പറയുന്നത്. പുലര്‍ച്ചെ വലിയ ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ബസിലെ ഇടനാഴിയില്‍ വെച്ച് രവിയെ ഒരു സ്ത്രീ അടിക്കുന്നതാണ് ഞാന്‍ കണ്ടത്. യുവതി 112ല്‍ വിളിച്ചിരുന്നു. താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് അവര്‍ പോലീസിനോട് പറഞ്ഞതായും ഡ്രൈവര്‍ പറഞ്ഞു.  

യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പോലീസിന്റെ സഹായത്തോടെ ഡല്‍ഹിയിലേയ്ക്ക് പോകാന്‍ അനുവദിച്ചു. കേസില്‍ പ്രതിയായ ബസ് ക്ലീനര്‍ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പോലീസ് അറിയിച്ചു. ഐപിസി 376 പ്രകാരം ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്