ദേശീയം

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി; പ്രതികരണം ധാരണയില്ലാതെയെന്ന് കേന്ദ്രസര്‍ക്കാര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഒട്ടാവ: നരേന്ദ്രമോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നയിക്കുന്ന ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ സമരത്തെ പിന്തുണച്ച് രംഗത്തുവരുന്ന ആദ്യ അന്താരാഷ്ട്ര നേതാവണ് ട്രൂഡോ.

'കര്‍ഷകരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചര്‍ച്ചകളില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിത്', ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് കൊണ്ട് ട്രൂഡോ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. 

ഡിസംബര്‍ 1ന് (ഇന്ത്യന്‍ സമയപ്രകാരം) ആണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നത്. മുമ്പ് കനേഡിയന്‍ പ്രതിരോധ മന്ത്രി ഹര്‍ജിത് സിങ് സജ്ജാനും ട്വിറ്ററില്‍ കര്‍ഷകരെ പിന്തുണച്ച് കുറിച്ചിരുന്നു.

എന്നാല്‍, കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രതികരണത്തെ ഇന്ത്യ തള്ളി. അദ്ദേഹത്തിന്റെ പ്രതികരണം കൃത്യമായ ധാരണകളില്ലാതെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു