ദേശീയം

'അത്ഭുതങ്ങള്‍ സംഭവിക്കും' ; തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുമെന്ന് രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുമെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. അടുത്ത തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. തമിഴകത്ത്  ആത്മീയ രാഷ്ട്രീയം വിജയം കാണും. സംസ്ഥാനത്ത് സുതാര്യവും അഴിമതി രഹിതവുമായ ഭരണം നടത്തുമെന്നും രജനീകാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നൈയിലും തമിഴ്‌നാട്ടിന്റെ പല സ്ഥലത്തും പോസ്റ്ററുകളും സജീവമായിരുന്നു.

ഇതേത്തുടര്‍ന്ന് സമൂഹമാധ്യമം വഴിയാണ് രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ചത്. പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31 ന് പ്രഖ്യാപിക്കുമെന്നാണ് രജനീ കാന്ത് വ്യക്തമാക്കിയത്. പുതിയ പാര്‍ട്ടി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂപ്പര്‍ താരം പ്രഖ്യാപിച്ചത് ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അദ്ദേഹത്തിന്‍രെ വസതിക്ക് മുന്നില്‍ നിരവധി ആരാധകരാണ് വിവരം അറിഞ്ഞ് തടിച്ചു കൂടിയത്. ആരാധകരെല്ലാം ആഘോഷ ലഹരിയിലാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം രജനീകാന്ത് സജീവ രാഷ്ട്രീയത്തിലിറങ്ങില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിച്ചിരുന്നു. ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ രജനീകാന്ത് നല്‍കിയിട്ടില്ല.  കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിപ്പോള്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും താരം അനുമതി നല്‍കിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി