ദേശീയം

തൊഴുത്തിന് തീപിടിച്ചു; പശുക്കളെയും കിടാവുകളെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 72കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആളിക്കത്തുന്ന തൊഴുത്തില്‍ കുടുങ്ങി കിടന്ന പശുക്കളെയും  കിടാവുകളെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 72കാരന് ദാരുണാന്ത്യം. തീ അണയ്ക്കുന്നതിനിടെ തൊഴുത്തിന്റെ ഒരു ഭാഗം വയോധികന്റെ മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. കന്നുകാലികളും ചത്തതായി പൊലീസ് പറയുന്നു.

ബഹ്‌റൈച്ച് നഗരത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 72 വയസുള്ള ആര്യയാണ് തീ പൊള്ളലേറ്റ് മരിച്ചത്. തൊഴുത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ആര്യ പശുക്കളെയും കിടാവുകളെയും രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പശു തൊഴുത്തില്‍ രണ്ട് പശുക്കളും ഒന്നിലധികം കിടാവുകളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. തീ അണയ്ക്കുന്നതിനിടെ തൊഴുത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്.തീ പൊള്ളലേറ്റാണ് ആര്യ മരിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി