ദേശീയം

'നല്ല വസ്ത്രം ധരിക്കണം, സ്വര്‍ണമാല കഴുത്തിലിടണം'; വിവാഹത്തിന് പോകണമെന്ന് വിളിച്ചുവരുത്തി പ്രതികാരം; സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

വഡോദര: സ്‌കൂള്‍ വിദ്യാര്‍ഥിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലയ്ക്ക് കാരണം. നവംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. കേസിലെ മൂന്ന് പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തികാത്തയാളാണ്. 

16കാരനായ പ്രജാപതിയാണ് കൊല്ലപ്പെട്ടത്. 18കാരായ അനില്‍ ഭര്‍വദ്, ദിലീപ് ഭര്‍വദ് എന്നിവരാണ് പ്രതികള്‍. വിവാഹത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയായിരുന്നു കൊലപാതകം. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി നന്നായി വസ്ത്രം ധരിക്കണമെന്നും സ്വര്‍ണമാല ധരിക്കണമെന്നും ഇവര്‍ പ്രജാപതിയോട് ആവശ്യപ്പെട്ടിരുന്നു. 

ഡിസംബര്‍ 2ന് വിവാഹത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് പ്രജാപതിയെ വഘോദിയയിലുള്ള വീട്ടില്‍ നിന്ന് പ്രതികള്‍ കൂട്ടിക്കൊണ്ട് പോയി. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രജാപതിയെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ തീരുമാനം. ഇതിനായി ദിലീപ് ഭര്‍വദിനൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തിരുന്നു

ഒറ്റപ്പെട്ട ഏരിയയില്‍ വാഹനം എത്തിച്ച ശേഷം വാഹനത്തില്‍ വെച്ച് അനില്‍ പ്രജാപതിയെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമാണ് പ്രജാപതിക്ക് കുത്തേറ്റത്. അതിനു ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്നും സ്വര്‍ണമാല കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 

പ്രജാപതിയുടെ രക്ഷാതിക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പ്രതികളായ അനിലും ദിലീപും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തവരാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി