ദേശീയം

ക്രിസ്മസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളിയില്‍ പോകരുത്; ആണായാലും പെണ്ണായാലും അനുഭവിക്കും; ഭീഷണിയുമായി ബജ്‌റംഗദള്‍

സമകാലിക മലയാളം ഡെസ്ക്

സില്‍ച്ചാര്‍: ക്രിസ്മസ് ദിവസം പള്ളികള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കളെ തല്ലിയോടിക്കുമെന്ന ഭീഷണിയുമായി ബജ്‌റംഗദള്‍ നേതാവ്. ബജ്‌റംഗദള്‍ കച്ചാര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മിതുനാഥാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. ക്രിസ്മസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളിയില്‍ പോകരുതെന്നും പോയാല്‍ അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്നം അദ്ദേഹം പറഞ്ഞു. കച്ചാറിലെ പാര്‍ട്ടിപരിപാടിക്കിടെയായിരുന്നു വിവാദപ്രസംഗം. 

കച്ചര്‍ ജില്ലയിലെ ഏതെങ്കിലും ഹിന്ദു ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ പോകുന്നത് കണ്ടാല്‍ ആണായാലും പെണ്ണായാലും അനന്തരഫലം അനുഭവിക്കേണ്ടി വരും. അവരുടെ ആഘോഷങ്ങളില്‍ നമ്മള്‍ എന്തിന് പങ്കെടുക്കണം. ഷില്ലോങ്ങിലെ ഹിന്ദു ക്ഷേത്രങ്ങള്‍ അവര്‍ പൂട്ടിയിട്ടു. ഒരൊറ്റ ഹിന്ദുക്കളും ക്രിസ്മസിന് പള്ളികളില്‍ പോകരുത്. ഇക്കാര്യം നമ്മള്‍ ഉറപ്പ് വരുത്തണമെന്നും  ബജ്‌റംദ്ഗള്‍ നേതാവ് പറഞ്ഞു.

അതേസമയം ബജ്‌റംഗദള്‍ നേതാവിന്റെ പ്രകോപന പ്രസംഗത്തെ കുറിച്ച അന്വേഷിക്കാന്‍ കച്ചാര്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ജില്ലാ ഭരണകൂടം ഇക്കാര്യം അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും