ദേശീയം

യാത്ര വിവരങ്ങള്‍ എസ്എംഎസ് ആയി ലഭിക്കാത്ത സ്ഥിതിയുണ്ടോ?; സ്വന്തം നമ്പറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതി തുടരുന്നുണ്ട്. ഇത് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി.

ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ യഥാര്‍ത്ഥ കോണ്‍ടാക്ട് നമ്പര്‍ ലഭിക്കാതെ വരുന്നുണ്ട്. അതായത് ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ പിആര്‍എസ് ( പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം)സംവിധാനത്തില്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വരുന്നു. ഇതുമൂലം ട്രെയിന്‍ യാത്രയുടെ വിവരങ്ങള്‍ എസ്എംഎസ് ആയി യഥാസമയം യാത്രക്കാര്‍ക്ക് ലഭിക്കാതെ വരുന്ന സ്ഥിതിയുണ്ട്. ട്രെയിന്‍ റദ്ദാക്കല്‍, വൈകല്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുന്നതിനാണ് തടസം നിലനില്‍ക്കുന്നത്. ഇത് പരിഹരിക്കാനാണ് റെയില്‍വേയുടെ ഇടപെടല്‍.

റെയില്‍വേയുടെ വിവരങ്ങള്‍ കൃത്യമായി അറിയാന്‍ സ്വന്തം നമ്പര്‍ ഉപയോഗിച്ച് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേ നിര്‍ദേശിച്ചു. ഇതുവഴി ട്രെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഉടന്‍ തന്നെ കൈമാറാന്‍ സാധിക്കുമെന്നും റെയില്‍വേ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു